ബജറ്റ് റിപ്പോര്‍ട്ട്

മുണ്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇവിടെ സമർപ്പിക്കുന്നു. ഈ ഭരണസമിതിയുടെ ആദ്യത്തെ ബജറ്റ് ആണ് ഇവിടെ അവതരിപ്പിക്കുന്നത്. നമ്മുടെ പഞ്ചായത്തിൻ്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും അനുയോജ്യമായ രീതിയിൽ സാമ്പത്തിക നിയന്ത്രണം ഉറപ്പുവരുത്തുന്നതാണ് 2026-27 സാമ്പത്തിക വർഷത്തിലെ ബജറ്റ്.

തൊഴിൽ സൃഷ്ട‌ി, സാമൂഹ്യ സുരക്ഷിതത്വം വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് ഉതകുന്ന രീതിയിൽ വിവിധ പദ്ധതികൾക്ക് മുൻഗണന നൽകുന്നതാണ് ഈ ബജറ്റ്. ഗ്രാമപഞ്ചായത്തിൻ്റെ വികസന സ്വ‌പ്നങ്ങളിൽ കാർഷിക മേഖല, ആരോഗ്യ മേഖല, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷാ പദ്ധതികൾ, കുടിവെള്ള വിതരണം, ശുചിത്വം, റോഡുകൾ, അറ്റകുറ്റപ്പണി, യുവജനക്ഷേമം, വനിതാ ക്ഷേമം, പരിസ്ഥിതി സംരക്ഷണം, ഗൃഹ നിർമ്മാണം, വൈദ്യുതീകരണം, ചെറുകിട വ്യവസായം എന്നിവ ഉൾപ്പെടുന്ന വിവിധ പദ്ധതികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അടുത്ത സാമ്പത്തിക വർഷം തന്നെ പൂർണ്ണമായും പൂർത്തിയാകുന്ന തരത്തിലുള്ള പദ്ധതികളാണ് വിവിധ മേഖലകളിലായി വിഭാവനം ചെയ്‌തിട്ടുള്ളത്. സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന പദ്ധതി തുക പൂർണ്ണമായും വിനിയോഗിക്കപ്പെടുന്നതിന് ഇതിലൂടെ ലക്ഷ്യമിടുന്നു.

മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ വസ്‌തു നികുതി പിരിവ് ഊർജ്ജിതമാക്കാൽ, തൊഴിൽ നികുതി പുതിയ മേഖലകളിലേക്ക് കുടി ചുമത്തൽ, ലൈസൻസ് എല്ലാ സ്ഥാപനങ്ങളെകൊണ്ടും എടുപ്പിച്ച് ഫീസ് അടവാക്കൽ തുടങ്ങിയ പ്രവർത്തികളിലൂടെ തനതു ഫണ്ട് വർഡിപ്പിക്കുന്നതിന് കുടി ബജറ്റ് വിഭാവനം ചെച്ചുന്നു. ജനപ്രതിനിധികളും, ജീവനക്കാരും നിലവിലുള്ള ഈ ഐക്യ സ്ഥിതി തുടർന്നാൽ 100 ശതമാനം നികുതി പിരിവ്, 100 ശതമാനം പദ്ധതി തുക ചെലവഴിക്കൽ എന്നീ ലക്ഷ്യങ്ങൾ കൈവരിക്കു ന്നതിനും, മികച്ച പഞ്ചായത്തായി മാറുന്നതിനും സാധിക്കുന്നതാണ്.

സർക്കാരിന്റെ അഭിമാന പദ്ധതികളായ അതിദാരിദ്ര നിർമ്മാർജനം രണ്ടാം ഘട്ടം, പതിനഞ്ചാം പഞ്ചവത്സര പദ്ധതി മുന്നൊരുക്കങ്ങൾ, ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം എന്നിവയ്ക്കായി വികസന ഫണ്ടിൻ്റെ പ്രധാന ഭാഗമായ ജനറൽ, എസ്.സി.പി, ടി.എസ്.പി സേവന മേഖലകളിൽ തുക നീക്കി വെച്ചിട്ടുണ്ട്.

പങ്കാളിത്ത വികസന സങ്കൽപ്പത്തിൽ ഗ്രാമസഭകൾക്ക് നിർണ്ണായകമായ സ്ഥാനമാണുള്ളത്. ഗ്രാമസഭകളിൽ നിന്നുള്ള അഭിപ്രായങ്ങൾക്കൊപ്പം മറ്റു വഴികളിലൂടെ ഗ്രാമപഞ്ചായത്തിന് ലഭ്യമാവുന്ന നിർദ്ദേശങ്ങളും വികസനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. നമുക്കെല്ലാം അറിവുള്ളതു പോലെ സർക്കാർ ലഭ്യമാക്കുന്ന വികസന ഫണ്ടും, തനതു വരുമാനവും തന്നെയാണ് നമ്മുടെ പ്രധാന വിഭവ സ്രോതസ്സ്. എല്ലാ മേഖലകൾക്കും ഫണ്ടുകൾ മാറ്റി വെച്ചുകൊണ്ടാണ് ഈ ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. ലഭ്യമാവുന്ന ധനസ്രോതസ്സു കളെ കുറിച്ച് ബജറ്റ് അവതരണത്തിൽ സുചിപ്പിക്കുന്നതാണ്.

നമ്മുടെ ഗ്രാപഞ്ചായത്തിൽ 2026-27 സാമ്പത്തിക വർഷത്തിൽ വിവിധ വാർഡുകളിലായി സ്ട്രീറ്റ് ലൈൻ ദീർഘിപ്പിക്കൽ, ഉന്നതികളിലെ വൈദ്യുതീകരണത്തിനുമായി ഇരുപത്തി എട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിലൂടെ വികസന ഫണ്ട്, തനത് ഫണ്ട്, ജില്ലാ /ബ്ലോക്ക് പഞ്ചായത്ത് വിഹിതം എന്നിവ വിനിയോഗിച്ച് ജനറൽ പട്ടികജാതി വിഭാഗം, തനത് ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് വിഹിതം, ജില്ലാ പഞ്ചായത്ത് വിഹിതം, സംസ്ഥാന ആവിഷ്‌ക്യത ഫണ്ട് ആകെ 35065953/- (മൂന്ന് കോടി അൻപതു ലക്ഷത്തി അറുപഞ്ചായിരത്തി തൊള്ളായിരത്തി അൻപത്തി മൂന്നു ചിലവഴിച്ച് പദ്ധതി വിജയകരമായി പൂർത്തീകരിക്കുന്നതിന് രൂപ) വകയിരുത്തിയിട്ടുണ്ട്. തുക

സർക്കാരിൻ്റെയും പഞ്ചായത്തിൻ്റെയും ആരോഗ്യമേഖലയിലെ ഇടപെടലുകൾകൊണ്ട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഗ്രാൻ്റ് ഫണ്ട് 2775000/- രൂപ വിനിയോഗിച്ച് ഒടുവങ്ങാട് സബ് സെൻ്റർ നിർമ്മാണ് പൂർത്തീകരിച്ചു വരുന്നു.

കാർഷിക മേഖലയിൽ നെൽകർഷകരെ പ്രേത്‌സാഹിപ്പിക്കുന്ന രീതിയിൽ ഉഴവ് കുലി വിളകൾക്ക് നൽകിവരുന്നുണ്ട്. വരും വർഷത്തിൽ നാളികേര സംഭരണവും വിപണനവും, തരിശ് ഭൂമിയിൽ പൂച്ചെടികളുടേയും വകയിരുത്തിയിട്ടുണ്ട്. ഔഷധ സസ്യങ്ങളുടേയും കൃഷി പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടു.

 ഭിന്നശേഷികാര്‍ക്ക്  വേണ്ട ഉപകരണങ്ങൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും നൽകിവരുന്നുണ്ട്. വരും ബഡ്‌ജറ്റിലും പ്രസ്തു‌ത വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക പരിഗണന നൽകി തുക വകയിരുത്തിയിട്ടുണ്ട്.വയോജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ വനിത ശാക്തീകരണത്തിനായി വനിതകൾക്ക് സ്വയം തൊഴിൽ പരിശീലനം വ്യക്തിഗതം, വനിതകൾക്ക് സ്വയം തൊഴിൽ പരിശീലനം ഗ്രൂപ്പ്, She Auto തുടങ്ങിയ പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടുണ്ട്.

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനായി ടി വിഭാഗത്തിൽ പ്പെട്ടവർക്ക് വാട്ടർടാങ്ക്, വിവാഹ ധനസഹായം, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, പഠനമുറി, ലാപ്പക്ടോപ്പ്, സ്കോളർഷിപ്പ് എന്നിവ വിജയകരമായി നൽകുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 2026-27 വർഷത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനായി തുക വകയിരുത്തിയിട്ടുണ്ട്.

പൊതു ആസ്‌തി പദ്ധതികൾ 2025-26 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. സൃഷ്ട‌ിക്കുന്നതിലും, നിലവിലുള്ളവ സംരക്ഷിക്കുന്നതിനുമുള്ള തുക വകയിരുത്തിയിട്ടുണ്ട്.

സേവന മേഖലയിലും, പശ്ചാത്തലമേഖലയിലും വിപുലമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് മുണ്ടുർ ഗ്രാമപഞ്ചായത്തിൻ്റെ വികസന സങ്കൽപ്പങ്ങൾക്ക് പുതിയ മാതൃകകൾ ഉണ്ടാക്കുന്ന പദ്ധതികൾക്ക് 2026-27 സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. 

  • ബജറ്റ് 2026-27
  • ബജറ്റ് 2026-27